വിശാഖം നക്ഷത്രത്തില്‍ ജനിച്ചാല്‍…?

vishakham

നക്ഷത്രഗണനയില്‍ പതിനാറാമത്തെ നക്ഷത്രമാണ് വിശാഖം. ഇന്ദ്രാഗ്നി ദേവത. വട്ടക്കിണര്‍പോലെ ഒന്‍പതുനക്ഷത്രങ്ങള്‍. ഉദയം തുലാം 23 ന്. ഉച്ചിയില്‍ വരുമ്പോള്‍ മകരത്തില്‍ 17 വിനാഴിക ചെല്ലും. സൃഷ്ടി നക്ഷത്രം, അഗ്നിഭൂതം, മഹേശ്വരന്‍ ഭൂതദേവത. ഉപകാരം അക്ഷരം. ശികാരം മന്ത്രാക്ഷരം. കാക്കപക്ഷി. സിംഹം മൃഗ്ഗം. വയ്യങ്കതുക് വൃക്ഷം. നാമനക്ഷത്രമനുസരിച്ച് തി, തു, തെ തൊ എന്നിവ വിശാഖത്തിന്റെതാണ്. വിശാഖത്തിന്റെ മുക്കാല്‍ ഭാഗം തുലാരാശിയിലും അന്ത്യം കാല്‍ഭാഗം വൃശ്ചികരാശിയിലുമാണ്. തുലാത്തില്‍ 20-ാമത്തെ തീയതി കഴിഞ്ഞാല്‍ വൃശ്ചികത്തില്‍ മൂന്നുതീയതി 20 ഇലിവരെയാണ് ഈ നക്ഷത്രം നില്ക്കുന്നത്. വസ്ത്രം, ആഭരണം ആയുധം ഇവ ഉണ്ടാക്കുവാനും ശില്പകര്‍മ്മങ്ങള്‍ക്കും ഔഷധസേവയ്ക്കും വിശാഖം മുഖ്യമാണ്. പുരുഷ നക്ഷത്രവും അസുരഗണവുമാണ്. കാര്‍ത്തിക നക്ഷത്രവുമായി വേധിക്കും. ദ്വിദൈവതം, ഇന്ദ്രാഗ്നി ശൂര്‍പ്പം, ശര്‍പ്പഭം, മുറത്തിന്റെ പര്യായങ്ങളാണ്.

വിശാഖം നാളില്‍ ജനിച്ചാല്‍ അല്പം മുന്‍കോപമുള്ള പ്രകൃതിയായിരിക്കും. നല്ല ബുദ്ധിശക്തി പ്രകടിപ്പിക്കും. ഏതുകാര്യത്തിലിടപെട്ടാലും അതും ഭംഗിയായി നിര്‍വ്വഹിക്കും. അന്യേശത്തു താമസിക്കുവാനാണിഷ്ടപ്പെടുന്നത്. സ്വാശ്രയശീലനായിരിക്കും. നൂതനവും സ്വസ്ഥവും സ്വതന്ത്രവുമായ ജീവിത സരണി ഉണ്ടാകും. ബാല്യത്തില്‍ വളരെ ക്ലേശിക്കും. യൗവ്വനമദ്ധ്യം മുതല്‍ സാമ്പത്തിക പുരോഗതി കാണും. ധാരാളം ധനം സമ്പാദിക്കും. വളരെ സുന്ദരനും ആരോഗ്യവാനും ആയിരിക്കും. മിതവ്യം ചെയ്യണമെന്നാഗ്രിച്ചാലും ധാരാളിത്വമനുഭവപ്പെടും. നല്ല വാഗ്മിയും സത്സ്വഭാവിയുമാകും. കതകളിലും സുഖജീവിതത്തിലും തല്പരനാണ്. ദുര്‍വാശി തോന്നിയാല്‍ അതു നിറവേറ്റാന്‍ കിണഞ്ഞുപരിശ്രമിക്കും. അല്പം അഹങ്കരിയാണെന്നുതോന്നിക്കും. പലതിലും അറിവുനേടും. സത്യധര്‍മ്മാദികളില്‍നിന്നു വ്യതിചലിക്കാതിരിക്കും. അന്യരുടെ വിശ്വാസമാര്‍ജ്ജിക്കേണ്ട കാര്യങ്ങളിലെല്ലാം വളരെ ശോഭിക്കും.

വിശാഖം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വളരെ മധുരമായി സംസാരിക്കാനും സ്‌നേഹത്തോടുകൂടി പെരുമാറാനും കഴിയും. ഭക്തിമാര്‍ഗത്തില്‍ ഊന്നിയ ജീവിതമാണ് ഇവരുടേത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഇവര്‍ സംതൃപ്തി നേടുന്നു. സൗമ്യസ്വഭാവം പ്രകടിപ്പിക്കും. ആത്മ നിയന്ത്രണം കുറവായിരിക്കും. ജീവിതപങ്കാളിയെ സ്‌നേഹിക്കും. ഒരു തരത്തില്‍ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അടിമയായിരിക്കും.

Categories: ASTROLOGY, GENERAL