DCBOOKS
Malayalam News Literature Website

‘ജിമിക്കി കമ്മല്‍’ പാട്ട് യൂട്യൂബില്‍ നിന്നും പിന്‍വലിച്ചു

മലയാളക്കരയാകെ ഇളക്കി മറിച്ച ജിമിക്കി കമ്മല്‍ പാട്ട് യൂട്യൂബില്‍ നിന്നും പിന്‍വലിച്ചു. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ഗാനം കടലും കടന്ന് ലോകം മുഴുവനും ഏറ്റെടുത്ത പാട്ടായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഗാനം ഏറെ നാള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

ചിത്രത്തിന്റെ പകര്‍പ്പവകാശം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. പക്ഷെ ഗാനം യൂട്യൂബില്‍ അപ് ലോഡ് ചെയ്തത് മറ്റൊരു കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള ഗാനമായിരുന്നു ജിമിക്കി കമ്മല്‍. ഷാന്‍ റഹ്മാനാണ് ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Comments are closed.