DCBOOKS
Malayalam News Literature Website

ഇന്ന് വിജയദശമി

‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.’

ഇന്ന് വിജയദശമി. കുരുന്നുകള്‍ ഇന്ന് ആദ്യക്ഷരത്തിന്റെ തിരുമധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു.

സംസ്ഥാനത്തെ വിവിധക്ഷേത്രങ്ങളിലും സ്ഥാ‍പനങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ക്കായി  വിപുലമായ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  വിവിധയിടങ്ങളില്‍ സാഹിത്യ സാംസ്ക്കാരിക കലാരംഗത്തെ പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.

അസുരരാജാവായിരുന്ന മഹിഷാസുരനെ ദുര്‍ഗ്ഗ വധിച്ച ദിവസമാണു വിജയദശമി.  കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്.

Comments are closed.