DCBOOKS
Malayalam News Literature Website

വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2018 ഒക്ടോബര്‍ 19 വിജയദശമി ദിനത്തില്‍ കോട്ടയം ഡി.സി ബുക്‌സ് അങ്കണത്തിലെ സരസ്വതീമണ്ഡപത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  പ്രതിഭാശാലികളായ മൂന്ന് മഹത് വ്യക്തികളാണ് ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍  സേതു, എഴുത്തുകാരനും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. ബി.അശോക് ഐ.എ.എസ്, അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ എന്നിവരാണ് ചടങ്ങിന് ആചാര്യസ്ഥാനം വഹിയ്ക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിക്കും.

ഭാരതീയര്‍ പരിപാവനമായി കരുതുന്ന ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പണ്ടുമുതല്‍ക്കേ ഈ ചടങ്ങ് നടത്താറുണ്ടെങ്കിലും ആധുനിക മതാതീത സങ്കല്പം അനുസരിച്ച് വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ആരംഭിച്ച ആദ്യ സ്ഥാപനം ഡി.സി ബുക്‌സാണ്.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷന്‍ വിഭാഗം (വിദ്യാരംഭം)
ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം- 01

വിളിയ്ക്കേണ്ട നമ്പര്‍: 0481 2562114, 9072351755

ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി സന്ദർശിക്കുക: https://www.dcbooks.com/vidyarambham-2018

Comments are closed.