DCBOOKS
Malayalam News Literature Website

ആക്ഷന്‍ ത്രില്ലറുമായി വിജയ് സേതുപതി; സിന്ദുബാദ് ടീസര്‍

വിജയ് സേതുപതിയെ നായകനാക്കി എസ്.യു. അരുണ്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിന്ദുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: വിജയ് കാര്‍ത്തിക് കണ്ണന്‍. എഡിറ്റിങ്: റൂബന്‍. കെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്.എന്‍. രാജരാജനും ഷാന്‍ സുദര്‍ശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിദേശത്താണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ വിജയ് സേതുപതിയും അരുണ്‍ കുമാറും ഒന്നിച്ച ‘പന്നയാറും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ വന്‍വിജയമായിരുന്നു.

Comments are closed.