ഡോ എപിജെ അബ്ദുൾ കലാമിന്റെ ‘വിടരേണ്ട പൂമൊട്ടുകൾ’

apj

ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യക്തിത്വമാണ് ഡോ . എ പി ജെ അബ്ദുൽ കലാം. സഫലമായ ആ ജീവിതത്തിന്റെ നടവഴികളെ പിന്തുടർന്ന് പുതുതലമുറ ആത്മവിശ്വാസവും ഉൾക്കരുത്തും നേടുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന കലാമിന്റെ ദര്‍ശനവഴികള്‍ ലളിതോജ്ജ്വല ചിന്തകളാല്‍ മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്ന നിരവധി പുസ്തകങ്ങളിലൂടെ നമ്മിലേക്കെത്തിയിട്ടുണ്ട്. ശാസ്ത്രസാങ്കേതികം, നേതൃത്വം, വിദ്യാഭ്യാസം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരിക വിശകലനങ്ങള്‍ അടങ്ങിയ നിരവധി പുസ്തകങ്ങൾ എപിജെ നമുക്ക് തന്നിട്ടുണ്ട്. അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു ഗ്രന്ഥമാണ് എപിജെ യുടെ വിടരേണ്ട പൂമൊട്ടുകൾ എന്ന പുസ്തകം. ആത്മവിശ്വാസവും ഉള്‍ക്കരുത്തും കലര്‍ന്ന് പ്രചോദിപ്പിക്കുന്ന കലാമിന്റെ ഉദാത്ത ഗ്രന്ഥം

ഭീതിയുണർത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.സ്വന്തം സ്വപ്നത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ചാൽ സ്വർഗത്തിൽ ആദരണീയമായ സ്ഥാനം ലഭിക്കുമെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്.എവിടെ നിന്നാണ് സ്വർഗ്ഗം എന്ന ഈ വിചിത്ര ആശയം വരുന്നത് ? ഈ ഭൂമി തന്നെയും മനുഷ്യർക്ക് വരദാനമായി ലഭിച്ച ആവാസസ്ഥാനമല്ലേ ? ജീവിതത്തിൽ വിടരാൻ വിധിക്കപ്പെട്ട പൂമൊട്ടുകളല്ലേ ഓരോ മനുഷ്യജീവിയും ? അതിന്റെ ഉത്തരം നൽകുന്നതല്ല ഈ കൃതി. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു പകരം അതൊരു ചോദ്യമുന്നയിക്കുന്നു. എല്ലാ മൊട്ടുകളും വിരിയേണ്ടവയല്ലേ ?

APJ‘വർത്തമാനകാല വെല്ലുവിളികളെ നേരിടാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രയും നേരത്തെ പുനഃക്രമീകരണം നടത്തുകയും സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിത്തം കൈവരിക്കാൻ പൂർണ്ണമായും സജ്ജമാവുകയും വേണം. നൂതനരീതികൾ കൈക്കൊണ്ടുകൊണ്ടായിരിക്കണം ഇത് ചെയ്യേണ്ടത്. മത്സരത്തിന്റെ താക്കോലാണു നൂതന രീതികൾ.’

ജീവിതത്തിലെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് ഉണർന്നു പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നവയാണ് എപിജെ യുടെ പുസ്തകങ്ങളെല്ലാം തന്നെ. ലോകം വാഴ്ത്തുന്ന ശാസ്ത്രജ്ഞനായി പേരെടുത്തപ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ന്നപ്പോഴും തീര്‍ത്തും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ.എ.പി.ജെ അബ്ദുള്‍ കലാം. നിരവധി പുസ്തകങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. സ്വന്തം ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്നവ മുതല്‍ ഇന്ത്യയുടെ ഭാവിയെ പറ്റി തനിക്കുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നവ വരെ. തലമുറകള്‍ക്ക് പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒട്ടുമിക്കവയും ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിടരേണ്ട പൂമൊട്ടുകളുടെ ഒൻപതാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.പുസ്തകം വിവർത്തനം ചെയ്തത് എ പി കുഞ്ഞാമു. ആനുകാലികങ്ങളിൽ സാഹിത്യ സാംസ്‌കാരിക വിഷയങ്ങളെ കുറിച്ച് എഴുതുന്നതോടൊപ്പം കുഞ്ഞാമുവിന്റെ  പത്ത് വിവർത്തനങ്ങളും മൂന്ന് ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ എപിജെ അബ്ദുൾ കലാമിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ