DCBOOKS
Malayalam News Literature Website

ഗാന്ധിയന്‍ കെ.പി.എ റഹീം മാസ്റ്റര്‍ അന്തരിച്ചു

മുതിര്‍ന്ന ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം മാസ്റ്റര്‍(69) പ്രസംഗത്തിനിടെ കുഴഞ്ഞുവീണുമരിച്ചു. ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് നടത്തിയ ഗാന്ധി സ്മൃതിയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാനൂര്‍ സ്വദേശിയായ കെ.പി.എ റഹീം കണ്ണൂര്‍ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും കേരള സര്‍വ്വോദയ മണ്ഡലം മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു. സര്‍ഗധാരയിലെ സൗന്ദര്യങ്ങള്‍, നന്മയുടെ മന്ദസ്മിതങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച പാനൂര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Comments are closed.