ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു

vicഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

വാജ്‌പേയി, മോദി സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വെങ്കയ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് ഉപരാഷ്ട്രപതി പദത്തില്‍ എത്തിയത്. 771 ല്‍ 516 വോട്ട് വെങ്കയ്യ നായിഡുവിനും 244 വോട്ട് ഗോപാല്‍ കൃഷ്ണ ഗാന്ധിക്കും ലഭിച്ചിരുന്നു.പുതിയ ഉപരാഷ്ട്രപതിയ്ക്ക് ഇന്ന് ഉച്ചയ്ക്ക് രാജ്യസഭ എംപിമാര്‍ സ്വീകരണം നല്‍കുന്നുണ്ട്.

ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗല ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും.

Categories: LATEST NEWS