വെള്ളാപ്പള്ളിയുടെ ജീവചരിത്രം യെസ് ഐ ഡിഡ് ഇറ്റ് പ്രകാശനം ചെയ്തു
On 6 Dec, 2012 At 06:54 AM | Categorized As Literature

vellappalli nadesanഎസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്രത്തിന്റെ ഇംഗ്‌ളീഷ് പതിപ്പ് യെസ് ഐ ഡിഡ് ഇറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആദ്യപ്രതി സ്വീകരിച്ചു. വെള്ളാപ്പള്ളി നടേശന്റെ ആത്മകഥ എന്റെ ഇന്നലെകള്‍ നേരത്തേ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
സമുദായത്തിലെ അടിസ്ഥാന വര്‍ഗങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന വെള്ളാപ്പള്ളി ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഏറെക്കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമുണ്ടെങ്കിലും വിമര്‍ശിക്കുമ്പോള്‍ അതൊന്നും അദ്ദേഹം പരിഗണിക്കാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമുദായിക നീതി നിഷേധിക്കപ്പെടുന്ന ഘട്ടങ്ങളിലാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്ന് വെള്ളാപ്പള്ളി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രദ്ധാലുവാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണെന്ന് വെള്ളാപ്പള്ളി നടത്തുന്നതെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു.
ആരോഗ്യ വകുപ്പുമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, പ്രൊഫസര്‍ ചന്ദ്രമതി, പ്രീതി നടേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രിവിക്രമന്‍ തമ്പി സ്വാഗതം ആശംസിച്ചു.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>5 + 4 =