‘വായനയും വര്‍ത്തമാനവും’ പ്രഭാഷണം സംഘടിപ്പിക്കുന്നു

june-8-poster

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവജനസമിതി പൊതുവായനശാലയുടെ ആഭിമുഖ്യാത്തില്‍ വി എന്‍ ഹരിദാസിന്റെ കേരളത്തിന്റെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പ്രഭാഷണം സംഘടിപ്പിക്കുന്നു. ജൂണ്‍ 11 ന് വൈകിട്ട് മൂന്ന് മണിക്ക് യുവജനസമിതി വായനശാലയില്‍ അഡ്വ.കെ ആര്‍ സുമേഷ് പ്രഭാഷണം നടത്തും. വായനയും വര്‍ത്തമാവും എന്നുപേരിട്ടിരിക്കുന്ന പ്രഭാഷണപരമ്പരയിലെ ഒന്‍പതാമത് പ്രഭാഷണമാണിത്.

പരിസ്ഥിതിക്കുവേണ്ടി കഴിഞ്ഞ അറുപതുവര്‍ഷങ്ങില്‍ കേരളത്തില്‍ നടന്ന മുന്നേറ്റങ്ങളുടെ ചരിത്രമാണ് വി എന്‍ ഹരിദാസിന്റെ കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പുസ്തകം. മണ്ണിനും മനുഷ്യര്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രംകൂടിയാണ് ഈ പുസ്തകം. കേരളം 60- പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

Categories: LATEST EVENTS