DCBOOKS
Malayalam News Literature Website

വയലാര്‍ രാമവര്‍മ്മ നവതി പുരസ്‌കാരം കലാമണ്ഡലം ഗോപിയ്ക്കും പ്രഭാവര്‍മ്മയ്ക്കും

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവരുന്ന വയലാര്‍ നവതി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നവതി പുരസ്‌കാരങ്ങള്‍ക്ക് പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപിയേയും കവി എന്‍. പ്രഭാവര്‍മ്മയെയും തിരഞ്ഞെടുത്തു.

11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 18-ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, പ്രസിഡന്റ് കെ.ചന്ദ്രിക, വൈസ് പ്രസിഡന്റ് ഡോ.ശ്രീവത്സന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

Comments are closed.