ലോകവ്യാപാര സംഘടന നടത്തുന്നത് നവകോളനീകരണം -വന്ദന ശിവ

vandana

ബഹ്‌റൈന്‍ കേരളീയ സമാജം ഡി.സി ബുക്‌സുമായി ചേര്‍ന്ന് നടത്തുന്ന പുസ്തകോത്സവത്തിന്റെ രണ്ടാം ദിവസം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. വന്ദന ശിവ മുഖ്യാതിഥിയായി പങ്കെടുത്തു.

നിറഞ്ഞ പരിസ്ഥിതി സ്‌നേഹിയായ അവര്‍ ജനിതമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയുടെ അപകടങ്ങള്‍ വിവരിച്ചാണ് തന്റെ പ്രഭാഷണത്തിന് തുടക്കമിട്ടത്. കൊളോണിയലിസം സമ്മാനിച്ച ദുരിതങ്ങളും അവര്‍ പരമാര്‍ശിച്ചു.ലോകവ്യാപാര സംഘടനയും ‘ഗാട്ട് കരാറും’ പുതിയ രീതിയിലുള്ള കോളനീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് വന്ദന ശിവ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, രവി ഡി.സി. തുടങ്ങിയവര്‍ സംബന്ധിച്ചു.

നിരവധി പേരാണ് മേള സന്ദര്‍ശനത്തിനെത്തുന്നത്. കുട്ടികളുടെ പുസ്തകങ്ങള്‍ക്കാണ് ഏറ്റവുകൂടതല്‍ ഡിമാന്റ്. ശശിതരൂരിന്റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്’, ‘എം. മുകുന്ദന്റെ കഥകള്‍’, സോണിയ റഫീഖിന്റെ ‘ഹെര്‍ബേറിയം‘, ദീപ നിശാന്തിന്റെ’നനഞ്ഞ് തീര്‍ത്ത മഴകള്‍’, മനു എസ്. പിള്ളയുടെ ‘ദ ഐവറി ത്രോണ്‍‘ എന്നീ പുസ്തകങ്ങളാണ് കൂടുതലായി വിറ്റഴിഞ്ഞത്.

പുസ്തകോത്സവത്തില്‍ ഇന്ന് മുരുകന്‍ കാട്ടാക്കട പങ്കെടുക്കുന്ന കവിയരങ്ങ് ഉണ്ടാകും.bks-dc