വാന്‍ഗോഗും ജോര്‍ജെസ് സൂറതും ഉപയോഗിച്ചിരുന്ന ചിത്രരചന സങ്കേതത്തിന്റെ ഉദ്ഭവം കണ്ടെത്തി

vangogലോക പ്രശസ്ത ചിത്രകാരന്മാരായ വാന്‍ഗോഗും ജോര്‍ജെസ് സൂറതും ഉപയോഗിച്ചിരുന്ന ചിത്രരചന സങ്കേതത്തിന്റെ ഉദ്ഭവം ഗവേഷകര്‍ കണ്ടെത്തി. 38,000 വര്‍ഷം മുമ്പ് നിര്‍മിച്ച കൊത്തുപണികളോടുകൂടിയ ചുണ്ണാമ്പുകല്ലുകളാണ് കണ്ടെത്തിയത്. ആധുനിക കലാകാരന്മാര്‍ ഉപയോഗിച്ചിരുന്ന പോയന്റലിസ്റ്റ് ചിത്രകലാരീതി ഏവര്‍ക്കും പരിചിതമാണ്. ചെറിയ കുത്തുകളിലൂടെ വലിയചിത്രം വരക്കുന്ന പോയന്റലിസം എന്ന ചിത്രകലാരീതി പ്രചാരത്തില്‍വന്നത് 1880കളിലാണ്. എന്നാല്‍, ഇത് 35,000 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിന്റെ തെളിവുകളാണ് ശാസ്ത്രജ്ഞര്‍ കണ്ടത്തെിയിരിക്കുന്നത്.

chitramഎന്നാല്‍, ഇത് പുരാതന യൂറോപ്പിലെ മനുഷ്യസംസ്‌കാരമായ ഓറിഗ്‌നാഷ്യനിന്റെ ഭാഗമാണെന്ന് തെളിഞ്ഞതായി ന്യൂയോര്‍ക് സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ രാണ്ടല്‍ വൈറ്റ് പറഞ്ഞു. ഫ്രാന്‍സിലെ വെസര്‍ താഴ് വരയില്‍ ഖനനം നടത്തിയപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മാമത്തുകളുടെയും കുതിരകളുടെയും ചിത്രങ്ങളാണ് കണ്ടത്തൊനായത്. ഖ്വറ്റേര്‍നറി ഇന്റര്‍നാഷനല്‍ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Categories: ART AND CULTURE