ബ‍‍ഷീറിന്റെ ഏതാനും കൃതികളിലൂടെ

basheerമലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരനും ബഷീറിന്റെ പ്രിയ സുഹൃത്തുമായിരുന്ന എം .ടി സുൽത്താന്റെ രചനകളെ കുറിച്ച് വാചാലമാവുന്നത് ഇങ്ങനെ ” ബഷീർ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികൾ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിത സന്ധികളിൽ നിന്ന് മനുഷ്യന്റെ അഗാധ സങ്കീർണതകളെ , ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അനാവരണം ചെയ്യുന്നു കഥ പറയാനറിയുന്ന ഈ കാഥികൻ. ഞങ്ങളിൽ പലരും കഥ എഴുതാൻ പാടുപെടുമ്പോൾ, ബഷീർ അനായാസമായി കഥ പറയുന്നു .

ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ജനകീയനായ എഴുത്തുകാരൻ ബ‍‍ഷീറിന്റെ ഏതാനും കൃതികളിലൂടെ

മാന്ത്രികപ്പൂച്ച

ഒരു മാത്രികപ്പൂച്ചയുടെ അവതാരത്തെ പറ്റിയാകുന്നു പറയാൻ പോകുന്നത്. പണ്ട് പണ്ട് manthrikapoochaമുതൽക്കേ അത്ഭുതങ്ങൾ ഒരുപാട് ഒരുപാട് ഈ ഭൂലോകത്ത് സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൗരവമുള്ളൊരു കാര്യമല്ലിത്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങിനെയാണ് ഇതൊരു മാന്ത്രിക പൂച്ചയായത്‌ ? പ്രശ്നത്തിന്റെ അകത്ത് ലേശം തമാശയുണ്ട്. ഇത് ലോകത്തിലെ ആദ്യത്തെ മാന്ത്രിക പൂച്ചയാണോ ? സംശയമാണ്. പ്രപഞ്ച ചരിത്രത്തിന്റെ ഏടുകൾ ക്ഷമയോടെ മറിച്ചു നോക്കിയാൽ ഇത്തരം സംഭവങ്ങൾ ഒത്തിരി ഒത്തിരി കണ്ടെന്നു വരാം. അന്നൊരു പക്ഷെ ആരും ശ്രദ്ധിച്ച് കാണുകയില്ല. ഇപ്പോൾ ദാ ഒരു സുവർണ്ണാവസരം. ശ്രദ്ധിക്കുക : ചുവന്ന കണ്ണുകൾ , ചിരിക്കുന്ന മുഖഭാവം , ചെവികളിലും മുതുകിലും വാളിലും ലേശം ചുവപ്പുരാശിയുണ്ട്. ബാക്കിയെല്ലാം തൂവെള്ള. തറച്ചു മുഖത്ത് നോക്കി മ്യാാഒ എന്ന് പറയുന്നത് കേട്ടാൽ വാരിയെടുത്ത് ഓമനിക്കാൻ തോന്നും.

ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും കൂടെ കരയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവൽ തുടങ്ങുന്നതിങ്ങനെയാണ്

മരണത്തിന്റെ നിഴലില്‍

പ്രിയ സുഹൃത്തെ

ഓർക്കുമ്പോൾ തമാശ തോന്നുന്നു. പൊട്ടിച്ചിരിക്കാനാണ് . പക്ഷേ , കരയാനും maranathnteതോന്നുന്നുണ്ട് , കുറെ സമയമായിട്ട് നിങ്ങൾക്കൊരു കത്തെഴുതാൻ വിചാരിക്കയാണ്. എന്നാൽ എഴുതാൻ വയ്യ . എഴുതാതിരിക്കാനും വയ്യ. രണ്ടു വികാരങ്ങളുടെയും നടുവിലാണ് ഞാൻ. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലാണെന്നല്ല , മന്ദഹാസത്തിന്റെയും വേദനയുടെയും നടുവിൽ. സത്യം അതല്ല . നാശത്തിന്റെ വക്കിൽ: ഒരു തമാശ കേട്ടോളൂ നാശത്തിന്റെ വക്കിൽ ഈ ലോകം എത്തിച്ചേർന്നിരിക്കുന്നു എന്ന് നിങ്ങൾക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

എഴുത്തിനെയും എഴുത്തുകാരനെയും കുറിച്ചുള്ള സാമൂഹികസങ്കല്പം മരണത്തിന്റെ നിഴലില്‍’ മറ്റൊരു പ്രശ്‌നപരിസരത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു.ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷ ഉപയോഗിക്കുവാനായി വളരെ സൂക്ഷ്മമായ ശൈലീ വ്യതിയാനങ്ങൾ വരുത്തിയിരിക്കുന്നത്. അവയുടെ ഓരോ താളിലൂടെയും കടന്നുപോകുന്ന ഒരുവന് സഹജവാസനയിലൂടെ പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും.

കഥാബീജം

ഏതാണ്ട് നാൽപതു വർഷങ്ങൾക്കു മുൻപ് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ kathabeejamപതിനാറാമത്തെ സമ്മേളനത്തിൽ അവതരിപ്പിക്കാൻ വേണ്ടി രണ്ടാഴ്ചകൊണ്ട് മാത്രം ബഷീർ എഴുതിയ കഥാബീജം എന്ന ഏകാങ്ക നാടകം ആവശ്യപ്പെടുകയാണെങ്കിൽ നാടകരചനയുടെ ഭാരം ബഷീറിന്റെ കഷണ്ടിത്തല താങ്ങിക്കോളും. എന്നതിന്റെ മകുടോദാഹരണമാണ് മഹാകവി ജി യുടെ അഭിപ്രായത്തിൽ കഥാബീജം’ നൽകുന്ന പരോക്ഷ സന്ദേശം , കലാകാരനെ സ്വതന്ത്രമാക്കുക ; അവൻ സമുദായത്തെ സ്വതന്ത്രമാക്കിക്കൊള്ളും എന്നാണ്. സദാശിവനിലൂടെ ഉയർന്നു വരുന്ന രോഷത്തിന്റെ അഗ്നിജ്വാലകൾ ബഷീറിന്റെ ഹൃദയത്തിൽ നിന്നും ജ്വലിച്ചതാണ്. ഹെന്റെ അനുഭവങ്ങൾക്ക് കാവ്യാത്മകത ചാലിച്ചു ചേർക്കുമ്പോൾ ‘കഥാബീജം’ ഉജ്ജ്വലമായൊരു സാഹിത്യാനുഭവമായി മാറുകയാണ്.

ന്റുപ്പൂപ്പാക്കൊരാനയുണ്ടാർന്ന്

ntuppookkakവൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. ‘ആന ഉണ്ടാർന്ന’ തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞുപാത്തുമ്മ അത് ‘കുയ്യാന’ (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.

ചിരിക്കുന്ന മരപ്പാവ

അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്ക്കുന്ന ഏഴു chirikkunnaകഥകൾ ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് ഊളിയിട്ട് കഥാകാരൻ മുത്തുകളും പവിഴങ്ങളും തപ്പിയുടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നു മാറിനിന്നു ചിരിക്കുന്നു. ഇടയ്ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണതകൾ ചൂണ്ടിക്കാട്ടി അനുവാചകനിൽ ദുരന്തചിന്തകളുളവാക്കുന്നു.

ചിരിക്കുന്ന മരപ്പാവ , നൂറുരൂപ നോട്ട് , എന്റെ വലതുകൈ , കണ്ണട – ഒന്ന് , രണ്ട് , മൂന്ന് , പ്രതിമ , പേര , ഭാര്യയെ കട്ടുകൊണ്ടു പോകാൻ ആളെ ആവശ്യമുണ്ട് എന്നീ  കഥകളാണ് ‘ചിരിക്കുന്ന മരപ്പാവ യിൽ.

Categories: Editors' Picks, LITERATURE