മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം വി.എം കുട്ടിക്ക്

v m kuttyഈ വര്‍ഷത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം മാപ്പിളപ്പാട്ട് ഗായകന്‍ വി.എം കുട്ടിക്ക്. മാപ്പിളപ്പാട്ട് ശാഖക്കുള്ള സമഗ്രസംഭാവന മുന്‍നിര്‍ത്തി എം.എന്‍ കാരശ്ശേരി ചെയര്‍മാനും വി.ടി മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 50,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശിയായ വി.എം കുട്ടി 60 വര്‍ഷമായി മാപ്പിളപ്പാട്ട് ആലാപന രംഗത്തുണ്ട്. മാപ്പിളപ്പാട്ട് രചനയിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും വ്യക്തിമുദ്ര പതിപ്പിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി, കേരളാ സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് മാപ്പിള സ്റ്റഡീസ്, മ്യുസീഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്.
കൊണ്ടോട്ടിയില്‍ 19ന് വൈദ്യര്‍ മഹോത്സവ ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം സമ്മാനിക്കും.

Categories: AWARDS, MUSIC