വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് വിനോയ് തോമസിന്

vinoy

മികച്ച മലയാള ചെറുകഥയ്ക്കുള്ള വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡിന് വിനോയി തോമസ് അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ഉടമസ്ഥന്‍’ എന്ന ചെറുകഥയാക്കാണ് പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാമച്ചി എന്ന കഥാസമാഹാരത്തിലാണ് ‘ഉടമസ്ഥന്‍’ എന്ന കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അദ്ധ്യാപകനും എഴുത്തുകാരനുമായ വിനോയ് തോമസിന് ഡി സി കിഴക്കേമുറി ജന്മശദാബ്ദി നോവല്‍പുരസ്‌കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സഖാവ് വര്‍ഗ്ഗീസ് സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ ഇരുട്ടി നോല്ലിക്കാം പൊയില്‍ സ്വദേശിയാണ് വിനോയ് തോമസ്.

Categories: AWARDS