DCBOOKS
Malayalam News Literature Website

വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വി.ഗംഗാധരന്റെ പേരില്‍ കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസ്, വ്യവസായി എം.എ യൂസഫലി, കാര്‍ഡിയോളജിസ്റ്റ് ഡോ.വി.വി ബാഷി, ഒളിംപ്യന്‍ പി.ടി ഉഷ എന്നിവര്‍ക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏപ്രിലില്‍ വി.ഗംഗാധരന്‍ ജന്മശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

Comments are closed.