വി ബാലചന്ദ്രന്‍ കവിതാ പുരസ്‌കാരം സജീവ് അയ്മനത്തിന്

sajeevകവിയും വാഗ്മിയും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാര്‍ഥം പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാപുരസ്‌ക്കാരം സജീവ് അയ്മനത്തിന്.

‘തൊട്ടടുത്തുനില്‍ക്കുന്ന തെങ്ങിനറിയാം’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌ക്കാരം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് വായനശാലാ ഹാളില്‍ നടക്കുന്ന വി. ബാലചന്ദ്രന്‍ അനുസ്മരണയോഗത്തില്‍ പ്രശസ്ത സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ.കുമാരന്‍ സമ്മാനിക്കും.

കെ. രാജഗോപാല്‍, ബിനു. എം. പള്ളിപ്പാട്, സന്തോഷ് മോനിച്ചേരി എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. കോട്ടയം അയ്മനം സ്വദേശിയായ സജീവ് രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ആദ്യകവിതാ സമാഹാരത്തിന് കഴിഞ്ഞ വര്‍ഷം മാധവിക്കുട്ടി പുരസ്‌കാരവും ലഭിച്ചിരുന്നു.

Categories: AWARDS