നക്ഷത്രപരിചയം – ഉത്രം

uthramനക്ഷത്രഗണനയില്‍ പന്ത്രണ്ടാമത്തെ നക്ഷത്രമാണ് ഉത്രം. ഭഗന്‍ ദേവത. തൊട്ടില്‍ക്കാലുപോലെ രണ്ടു നക്ഷത്രം. ഇവ ഉച്ചിയില്‍ വരുമ്പോള്‍ വൃശ്ചികത്തില്‍ നാലുനാഴിക ചെല്ലും. ഉദയം കന്നിരാശിയിലെ അഞ്ചാമത്തെ ഭാഗത്തിലാണ്. ഭാഗം, ആര്യമ്ണം, ഉത്തരഫാല്‍ഗുനി, ഉത്തരാഖ്യം ഇവ ഉത്രത്തിന്റെ പര്യായങ്ങളാണ്. ഭാഗ്യവും ഭാഗ്യനക്ഷത്രവും ഉത്രം തന്നെയാണ്. പുരുഷയോനി, മുനുഷ്യഗണം, അഗ്നിഭൂതം, മഹേശ്വരന്‍ ദേവത, ഒട്ടകം മൃഗം, ഇത്തി വൃക്ഷം, കാക്ക പക്ഷി, ഉകാരം അക്ഷരം, ശികാരം മന്ത്രാക്ഷരം, സംഹാരനക്ഷത്രം. ഊണ്‍ നാളാകയാല്‍ മിക്ക മുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. വിവാഹം, ഉപനയനം, മുതലായ സ്ഥിരകാര്യങ്ങള്‍ക്കും കൊള്ളാം. ആഭരണധാരണം, ഗൃഹപ്രവെശം, ഇവയ്ക്കും ഉത്രം ശ്രേഷ്ഠമാണ്. ഉത്രത്തിന്റെ ഒന്നാം കാല്‍ ചിങ്ങം രാശിയിലും ശേഷം കന്നിരാശിയിലുമാണ്. ചിങ്ങരാശിയിലെ 26 തീയതി 40 ഇലി കഴിഞ്ഞാല്‍ കന്നി രാശിയിലെ 10 തീയതി വരെയാണ്. ഈ നാള്‍ സ്ഥിതി ചെയ്യുന്നത്.

ഉത്രം നക്ഷത്രക്കാര്‍ പൊതുവേ ധനപരമായും വിദ്യാഭ്യാസപരമായും ഉന്നതിയിലെത്തും.തനിക്ക് ഇഷ്ടമില്ലാത്ത ചുറ്റുപാടില്‍ നിന്നും ഇവര്‍ അറി ഞ്ഞുകൊണ്ട് മാറി നില്ക്കും. മാതാവില്‍ നിന്ന് വളരെ അധികം സ്‌നേഹം ലഭിക്കുന്ന ഇവര്‍ മാതാവിനെ വളരെ സ്‌നേഹിക്കുകയും അവരുടെ വാക്കിന് വില കല്പിക്കുകയും ചെയ്യുന്നു. ഈ നാളില്‍ ജനിച്ചാല്‍ സ്ത്രീകള്‍ക്ക് ഇഷ്ടനും സുന്ദരനും സംഘത്തിന്റെ നായകനും വിദ്യകൊണ്ട് ഉപജീവിക്കുന്നവനും, ജനങ്ങള്‍ക്ക് ഇഷ്ടനും നിത്യസഖിയും ആകും. ഉത്രം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ പ്രസിദ്ധനും, സത്കര്‍മ്മനിരതനും, ശൗര്യവാനും,ശ്രീരാമനും, ബന്ധുക്കളെ സന്തോഷിപ്പിക്കുന്നവനും ആകും.

രണ്ടാം പാദത്തില്‍ ജനിച്ചാല്‍ പുഷ്ടിരഹിതമായ പ്രവൃത്തി ചെയ്യുന്നവനും, നിര്‍ദ്ധനനും, അന്യരില്‍ നിന്ന് ദാനം വാങ്ങുന്നവനും, പിശുക്കനും ചഞ്ചലഹൃദയനും ആകും. മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അംഗപുഷ്ടിയുള്ളവനും, അഹങ്കാരിയും, കപടധര്‍മ്മാനുഷ്ഠാനമുള്ളവനും കാമരതനും ശാന്തനും അശുചിയുമാകും. നാലാം കാലില്‍ ജനിച്ചാല്‍ കൃതഘ്‌നനും, കുലനാശകനും പരിഹാസപ്രിയനും അന്യരെക്കുറിച്ച് അപവാദം പറയുന്നവനുമാകും.

ഉത്രം ചിങ്ങകൂറിന് ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി 4–ാം പാദം ഉത്തൃട്ടാതി, രേവതിയും, കന്നികന്നികൂറിന് അശ്വതി, ഭരണി, കാര്‍ത്തിക 1/4 ഇവ അശുഭ നക്ഷത്രങ്ങളാണ്.

Categories: ASTROLOGY, GENERAL