ഉലുവ ഉപ്പേരി
On 4 Dec, 2012 At 10:53 AM | Categorized As Cuisine

വ്യത്യസ്തമായ രുചികള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. വീട്ടുകാര്‍ക്കു മുമ്പിലും വിരുന്നുകാര്‍ക്കു മുമ്പിലും നിങ്ങള്‍ക്കും താരമാകാം. ഉലുവ ഉപ്പേരി എന്ന പുതിയൊരു വിഭവം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍

 •  ഉലുവ കുതിര്‍ത്തത് — 1 കപ്പ്
 •  സവാള വലുത് — 2 എണ്ണം വലുത്
 •  വെളുത്തുള്ളി നുറുക്കിയത് — 1 ടീസ്പൂണ്‍
 •  മുളകുപൊടി –1 ടീസ്പൂണ്‍
 •  മല്ലിപൊടി — 1/2 ടീസ്പൂണ്‍
 •  മഞ്ഞള്‍പൊടി — 1/4 ടീസ്പൂണ്‍
 •  തേങ്ങ — 1/2 കപ്പ്
 •  ചിക്കന്‍ ക്യൂബ് — 1
 •  ശര്‍ക്കര — ഒരു നുള്ള്
 •  ഉപ്പ് — പാകത്തിന്
 •  എണ്ണ — 2 ടേബിള്‍ സ്പൂണ്‍
 •  കറിവേപ്പില — ഒരു പിടി
 •  ചുവന്ന മുളക് — 2 എണ്ണം
 •  കടുക് — 3/4 ടീസ്പൂണ്‍

Uluva Upperiപാകം ചെയ്യുന്നവിധം
ഉലുവ ഒരു രാത്രി മുഴുവന്‍ കുതിരാനായി വെള്ളത്തിലിട്ടു വയ്ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ക്കുക. മണം വരുമ്പോള്‍ സവാള ചേര്‍ക്കുക പിങ്കു കളറായാല്‍ മുളകുപൊടി ചേര്‍ക്കുക. മൂത്തു കഴിയുമ്പോള്‍ ഉലുവ, മല്ലിപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ആവശ്യത്തിനു വെള്ളം ഇവ ചേര്‍ക്കുക. മൂടി ചെറുതീയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയും ചിക്കന്‍ ക്യൂബ് പൊടിച്ചതും ചേര്‍ക്കുക. തുടര്‍ന്ന് ശര്‍ക്കര ചേര്‍ക്കുക. കടുക്, ചുവന്ന മുളക് ചേര്‍ത്തു താളിക്കുക. ഇപ്പോള്‍ ഉലുവ ഉപ്പേരി തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഇനി ഇഷ്ടംപോലെ വിളമ്പാം.

RELATED BOOKS

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>5 + 1 =