DCBOOKS
Malayalam News Literature Website

ചരിത്രകഥ പറഞ്ഞ് ‘കായംകുളം കൊച്ചുണ്ണി’; ട്രെയിലര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തുന്നത് മോഹന്‍ലാലാണ്.

ഒരുകാലത്ത് കേരളം വിറപ്പിച്ചിരുന്ന തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയുടെ ജീവിതചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ആണ്. ശ്രീലങ്കയും കായംകുളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.