ടി കെ പത്മിനി മെമോറിയൽ ട്രസ്റ്റ്‌ പുരസ്കാരം കവിതാ ബാലകൃഷ്ണന്

imagesനാലാമത് ടി കെ പത്മിനി മെമോറിയൽ ട്രസ്റ്റ്‌ പുരസ്കാരം എഴുത്തുകാരിയും ചിത്രകാരിയുമായ കവിതാ ബാലകൃഷ്ണന്.  ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്‌. ഇരിങ്ങാലക്കുട സ്വദേശിയും തൃശ്ശൂർ ഗവ. കോളേജ് ഓഫ്‌ ഫൈൻ ആർട്സ്‌ കലാ ചരിത്ര അധ്യാപികയുമാണ് കവിതാ ബാലകൃഷ്ണൻ. കലാ സംബന്ധമായ നിരവധി കൃതികളും കവിതാ സമാഹാരവും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 24ന് തുഞ്ചൻ പറമ്പിൽ പുരസ്‌കാരം സമ്മാനിക്കും.

Categories: AWARDS