സുന്ദരപാദങ്ങള്‍ക്ക്
On 5 Dec, 2012 At 05:18 AM | Categorized As Women

Beautiful feetസൗന്ദര്യ പരിചരണകാര്യത്തില്‍ പാദങ്ങള്‍ക്ക് എന്തേ പ്രാധാന്യം നല്കാത്തേ? പാദങ്ങള്‍ക്കും വേണം സംരക്ഷണം. പാദങ്ങളെ തഴയരുത്. ശരീരത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ഭാരം താങ്ങേണ്ട ഭാഗമാണു കാലുകള്‍. പാദങ്ങള്‍ക്കും വിരലുകള്‍ക്കുമൊക്കെ സ്ഥാനം നല്കി അവയ്ക്കും സംരക്ഷണം നല്കണം.
ഫുട്ബാത്ത്: ഒരു നുള്ള് ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവച്ച് അല്പനേരം വിശ്രമിക്കുക. പാദങ്ങളിലെ വേദനയും ദുര്‍ഗന്ധവുമൊക്കെ പമ്പകടക്കും. പാദസംരക്ഷണകാര്യത്തില്‍ പ്യൂമിക് സ്റ്റോണിന് പ്രധാനമായ ഒരു പങ്കുതന്നെയുണ്ട്. ഇതുകൊണ്ട് ഉപ്പൂറ്റിയും മറ്റും ഉരസുമ്പോള്‍ ആ ഭാഗത്തെ മൃതകോശങ്ങളും വരണ്ട ചര്‍മ്മവുമൊക്കെ മാറിക്കിട്ടും. ഉപ്പൂറ്റിയിലെ അഴുക്ക് മാറിക്കിട്ടുകയും ചെയ്യും. മയമുള്ള ടവ്വല്‍കൊണ്ട് പാദങ്ങള്‍ പതിയെ തുടച്ചുണക്കുക. വിരലുകള്‍ക്കിടയിലും തുടയ്ക്കാന്‍ മറക്കണ്ട. നല്ല ഒരു ഹാന്റ് ലോഷന്‍ വിരലുകള്‍ക്കിടയില്‍ തേച്ചുപിടിപ്പിച്ച് കഴുകണം.
പാദങ്ങള്‍ക്കു യോജിച്ചതരത്തിലുള്ള പാദരക്ഷകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. വലിയവിരലിനേക്കാള്‍ 11/2-2 സെ.മീ.വരെ നീളമുള്ളതായിരിക്കണം പാദരക്ഷകള്‍. പാദങ്ങളിലെ മിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നതു മോശമായതും പാകമല്ലാത്തതുമായ ചെരുപ്പുകളുടെ ഉപയോഗംമൂലമാണ്. ഉപ്പൂറ്റി ഉയര്‍ന്നതരം ചെരിപ്പുകളും ഷൂസുകളും ആരോഗ്യത്തിനു നന്നല്ല. പില്ക്കാലത്ത് നടുവേദനയുംമറ്റും വന്നേക്കാം.
foot creamപാദങ്ങള്‍ മസാജ് ചെയ്യുമ്പോള്‍
* കാലുകള്‍ പിണച്ചുവച്ച് ഒരു സ്റ്റൂളില്‍ ഇരിക്കുക. ഇനി വലതു കാല്‍ ഉയര്‍ത്തി ഇടതുതുടയില്‍ വയ്ക്കുക. ലാനോ ലിന്‍ ക്രീമോ ഹാന്റ് ക്രീമോ കുറച്ചെടുത്തു പാദങ്ങളില്‍ തേക്കുക (ലാനോലിന്‍ ക്രീം കടയില്‍നിന്നും ലഭിക്കും).
* ആദ്യം ഉപ്പൂറ്റിയില്‍ തേക്കുക. വൃത്താകൃതിയില്‍ മസാജ് ചെയ്തു പാദങ്ങളുടെ പുറകുവശത്തും മസാജ് ചെയ്യുക.
* പാദങ്ങള്‍ക്കടിയില്‍ തിരുമ്മി പിടിപ്പിക്കുക.
* വിരലഗ്രത്തില്‍ നിന്നും മുകള്‍ ഭാഗത്തേക്കു തിരുമ്മുക.
* ഉപ്പൂറ്റി തിരുമ്മുമ്പോള്‍ നല്ല മര്‍ദ്ദം പ്രയോഗിക്കണം.
* വിരലുകള്‍ നല്ല ബലത്തില്‍ തിരുമ്മുക. വിരലഗ്രത്തില്‍
നിന്നും താഴേക്കു തിരുമ്മുക. വിരല്‍ഭാഗത്തുനിന്നും മുകള്‍ ഭാഗത്തേക്കു തിരുമ്മുക. കാലുകള്‍ വലിച്ചുനീട്ടുക. കൊലുസിടുന്ന ഭാഗംമുതല്‍ മുട്ടുവരെ തിരുമ്മുക. തുടഭാഗം മുതല്‍ ഇടുപ്പുഭാഗംവരെ മസാജ് ചെയ്യുക.
ഇതൊക്കെത്തന്നെ മറ്റേ കാലിലും ആവര്‍ത്തിക്കുക. പാദങ്ങള്‍ക്കു വ്യായാമവും അത്യന്താപേക്ഷിതമാണ്. വ്യായാമം നല്കുമ്പോള്‍ രക്തചംക്രമണം ത്വരിതപ്പെടും. അപ്പോള്‍ കാലുകളില്‍ അനുഭവപ്പെടുന്ന വേദനയും കുറയും. വിരലഗ്രംകൊണ്ടു നടക്കുക, നഗ്നപാദയായി നടക്കുക, നീന്തുക, പാദങ്ങള്‍കൊണ്ട് അന്തരീക്ഷത്തില്‍ വൃത്തങ്ങള്‍ വരയ്ക്കുക, ഉപ്പൂറ്റിയിലും വിരലഗ്രത്തിലും മാറിമാറി നില്ക്കുക തുടങ്ങിയവ പാദവ്യായാമങ്ങളാണ്. ലിഫ്റ്റില്‍ കയറുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. പടികള്‍ കയറിയാല്‍ മതി. തുടയുടെ ആകൃതിക്കു ഭംഗി വരുത്തുവാനാണിത്.
പാദങ്ങള്‍ മനോഹരമാക്കാന്‍ ചില കുറുക്കുവഴികള്‍ :

 •  ഒരു ടീസ്പൂണ്‍ ഗോതമ്പുപൊടി, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഏതാനും തുള്ളി നാരങ്ങാനീര് എന്നിവ യോജിപ്പിച്ചു പുരട്ടിയാല്‍ പാദങ്ങള്‍ മൃദുവും ആകര്‍ഷകവുമാകും.
 •  ഒരു ടീസ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ആറിക്കുക. ഇതില്‍ ഉള്ളി അരച്ചു
 • പിഴിഞ്ഞ നീര് ചേര്‍ത്തു പാദങ്ങളില്‍ പുരട്ടുക.
 •  രണ്ടു ലിറ്റര്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ലെമണ്‍ഷാമ്പൂ ഒഴിച്ചു പതപ്പിച്ച് അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പാദങ്ങള്‍ വൃത്തിയുള്ളതും മനോഹരവുമാകും.
  ഉപ്പൂറ്റിയിലെ കട്ടിയായ ചര്‍മ്മവും പൊട്ടലും മാറ്റാന്‍ ഒരു മാര്‍ഗ്ഗമിതാ:
  കുളിക്കുന്നനേരത്ത് ബ്രഷും സോപ്പും ഉപയോഗിച്ച് ഉപ്പൂറ്റി ഉരച്ചുകഴുകുക. ഒരു പ്യൂമിക് സ്റ്റോണിന്റെ സഹായത്താല്‍ ഉപ്പൂറ്റിയിലെ പരുപരുത്ത തൊലി ഉരയ്ക്കുക. നന്നായി കഴുകിയുണക്കുക. വിശ്രമവേളകളില്‍ വാസ്‌ലെയിനും നാരങ്ങാനീരുംചേര്‍ത്ത മിശ്രിതം പുരട്ടി തിരുമ്മുക. ഉപ്പൂറ്റി നല്ല മൃദുവാകും. കാസ്റ്റര്‍ഓയില്‍ പുരട്ടുന്നതും നന്ന്. ഏതാനും ആഴ്ചത്തേക്ക് ഇതു തുടരുക. ഫലം സുനിശ്ചിതം.
 •  പാദചര്‍മ്മം പൊട്ടുവാന്‍ അധികം ചൂടോ തണുപ്പോ കാരണമായേക്കാം. ഇതു തടയുവാന്‍ കാലുകള്‍ ചൂടുസോപ്പുവെള്ളത്തില്‍ മുക്കിവച്ചിരിക്കുക. അതിനുശേഷം കഴുകി തുടയ്ക്കുക. ഉറങ്ങാന്‍പോകും മുമ്പ് ഒലിവെണ്ണ പാദത്തില്‍ പുരട്ടി പിടിപ്പിക്കുക.
  കടപ്പാട്: 100 ബ്യൂട്ടി ടിപ്‌സ്‌

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>9 + = 10