DCBOOKS
Malayalam News Literature Website

തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 15 മുതല്‍ 17 വരെ

മലപ്പുറം: കേരള സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 15 മുതല്‍ 17 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് സംഘടിപ്പിക്കുകയാണ്.

16-ാം തീയതി സംസ്‌കാരം-സഹിഷ്ണുത- സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറാണ് ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ നിയമവും നീതിയും എന്ന വിഷയത്തെക്കുറിച്ച് മറ്റൊരു സെമിനാറും കോഴിക്കോട് ആകാശവാണി നിലയം അവതരിപ്പിക്കുന്ന കവിസമ്മേളനവും തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് തുഞ്ചന്‍ പറമ്പില്‍ തുള്ളല്‍ കൃതികളുടെ പാരായണം, തുഞ്ചന്‍ സാഹിത്യോത്സവം, പുസ്തകോത്സവം, തുഞ്ചന്‍ സ്മാരക പ്രഭാഷണം, കവിസമ്മേളനം, തുഞ്ചന്‍ കലോത്സവം, ദ്രുതകവിതാമത്സരം, സാഹിത്യക്വിസ് മത്സരം, എഴുത്താണി എഴുന്നേല്‍പ്പ്, അക്ഷരശ്ലോകം, സിനിമ, ലാസ്യസന്ധ്യ, സര്‍ഗ്ഗാര്‍ദ്രനിലാവ്, ഭരതനാട്യം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.