DCBOOKS
Malayalam News Literature Website

പൂരങ്ങളുടെ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. വടക്കും നാഥനെ ദര്‍ശിക്കാന്‍ കണിമംഗലം ശാസ്താവ് എത്തിയതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിസ്മയത്തിന് തുടക്കം കുറിച്ചത്. ശാസ്താവിന് പുറമെ ഏഴ് ഘടക പൂരങ്ങളും വടക്കുംനാഥനെ വണങ്ങി എത്തുന്നതോടെ ചെറു പൂരങ്ങള്‍ ആരംഭിക്കും.

ഏറെ താമസിയാതെ മഠത്തിലേക്കെത്തി ആന ചമയങ്ങളുമായി തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്ത് ഉണ്ടാകും. തൊട്ടുപിന്നാലെ പാറമേക്കാവ് ഭഗവതിയും എത്തും. ഇരുവരും കൂത്തമ്പലത്തില്‍ പ്രവേശിക്കുന്നതോടെ തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറയില്‍ പെരുനവ നയിക്കുന്ന മേളം മുഴങ്ങും.

വാദ്യങ്ങള്‍ കൊട്ടി അവസാനിപ്പിക്കുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവിമാര്‍ തെക്കേ നടയിലൂടെ ഇറങ്ങി കുടമാറ്റ വിസ്മയത്തിനായി നേര്‍ക്കുനേര്‍ നിര്‍ക്കും. കുടമാറ്റത്തിന് ശേഷം ചെറു പൂരങ്ങള്‍ വീണ്ടും തുടരും. പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട്.

Comments are closed.