DCBOOKS
Malayalam News Literature Website

‘തൊട്ടപ്പന്‍’ സിനിമയാകുന്നു; വിനായകന്‍ നായകന്‍

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥ സിനിമയാകുന്നു. വിനായകനാണ് നായകവേഷത്തിലെത്തുന്നത്. 2016-ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതിഭ തെളിയിച്ച ഷാനവാസ് കെ. ബാവക്കുട്ടിയാണ് സംവിധാനം. സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയിലെ കടമക്കുടിയില്‍ ആരംഭിച്ചു.

റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പുതുമുഖം പ്രിയംവദയാണ് നായിക. പി.എസ് റഫീഖാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലീല എല്‍. ഗിരികുട്ടനും വിനായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഗാനരചന: അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീഖ്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments are closed.