DCBOOKS
Malayalam News Literature Website

നോട്ട്‌നിരോധന ദുര്‍ഭൂതം ഒഴിഞ്ഞില്ല; കറന്‍സിക്ഷാമത്തില്‍ ധനമന്ത്രി

നോട്ട് നിരോധനം കഴിഞ്ഞ് ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാമ്പത്തികകറന്‍സി പ്രതിസന്ധിയില്‍ ബാങ്കുകളെ കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ജനങ്ങള്‍ പണം കൈയില്‍ പിടിച്ചുവയ്ക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

നോട്ടുനിരോധനത്തിന്റെ ദുര്‍ഭൂതം ഇപ്പോഴും ഇവിടെയുണ്ട്. ജനങ്ങള്‍ക്കു ബാങ്കുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പിന്‍വലിക്കുന്ന പണം ഇടപാടുകള്‍ കൈയില്‍ സൂക്ഷിക്കുകയാണെന്നും ഐസക് പറഞ്ഞു. 2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായെന്ന മധ്യപ്രദേശ് മഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെ പരിഹസിച്ച ധനമന്ത്രി, കാഷ്‌ലെസ് ഇക്കോണമി നടപ്പിലാക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ കണക്കാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Comments are closed.