DCBOOKS
Malayalam News Literature Website

മാര്‍ച്ച് 6 മുതല്‍ തൊടുപുഴയില്‍ ഡി സി പുസ്തകമേള

തൊടുപുഴയില്‍ പുസ്തകങ്ങളുടെ പൂക്കാലമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. മാര്‍ച്ച് 6 മുതല്‍ 16 വരെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിന് സമീപമുള്ള ഈസ്റ്റേണ്‍ ഗ്രൗണ്ടിലാണ് പുസ്തകമേള.

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകരുടെ ബെസ്റ്റ്‌സെല്ലര്‍ പുസ്‌കതങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലിഷ് മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് മേളയില്‍ ഒരുക്കുന്നത്. മലയാളത്തിന്റെ ശ്രേഷ്ഠകൃതികള്‍ മുതല്‍ പഴയതും പുതിയതുമായ എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഫിക്ഷന്‍ നാണ്‍ ഫിക്ഷന്‍, ശാസ്ത്രം, എന്നിവയും കുട്ടികള്‍ക്കുള്ള ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, മത്സരവിജയികള്‍, ചിത്രകഥാപുസ്തകങ്ങള്‍ തുടങ്ങി നിരവധി കളക്ഷനുമായി എത്തുന്ന മെഗാബുക്‌ഫെയറില്‍ 50 ശതമാനം വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. രാവിലെ 10 മുതല്‍ 8 വരെയാണ് മേള.

 

Comments are closed.