ഇനി തിലകന്റെ ജീവിതം വായിക്കാം
On 7 Dec, 2012 At 06:47 AM | Categorized As Literature

hilakanഅഭിനയകലയുടെ പെരുന്തച്ചനായി വെള്ളിത്തിരയില്‍ വിരാജിച്ച തിലകന്റെ ജീവിതാനുഭവങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള സഹപ്രവര്‍ത്തകരുടെ ഓര്‍മ്മക്കുറിപ്പുകളുമായി ഒരു പുസ്തകം വരുന്നു. തിലകന്‍- ജീവിതം, ഓര്‍മ എന്നു പേരിട്ടിരിക്കുന്ന സമാഹാരം തയാറാക്കിയത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സജില്‍ ശ്രീധറാണ്. ഡി സി ബുക്‌സ് ആണ് പ്രസാധകര്‍. തിരുവനന്തപുരത്തു നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡിസംബര്‍ ഏഴിന് പുസ്തകം പ്രകാശനം ചെയ്യും.
തിലകന്റെ സമര ജീവിതം മൂന്നു ഭാഗങ്ങളായാണ് ഇതള്‍ വിരിയുന്നത്. അദ്ദേഹം സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ജീവിത സ്മരണകള്‍ എന്ന ഒന്നാം ഭാഗം, ഒരു മാധ്യമ പ്രവര്‍ത്തകന്റെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടാം ഭാഗം, സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും മഹാനടനെ ഓര്‍മ്മിക്കുന്ന മൂന്നാം ഭാഗം. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം നിരവധി പ്രമുഖര്‍ തിലകനെക്കുറിച്ചുള്ള മായാത്ത സ്മരണകള്‍ ഇതിലൂടെ പങ്കു വെക്കുന്നു. ആമുഖക്കുറിപ്പെഴുതിയിരിക്കുന്നത് എം ടി വാസുദേവന്‍ നായരാണ്.
തിലകനെക്കുറിച്ചുള്ള ഈ പുസ്തകം തയാറാക്കിയ സജില്‍ ശ്രീധര്‍ വെള്ളാപ്പള്ളി നടേശന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരുടെ ജീവചരിത്രകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 7 = 12