DCBOOKS
Malayalam News Literature Website

സംസ്ഥാനത്ത് ഇന്ന് തിയേറ്റര്‍ സമരം

സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ക്യൂബ്, യു.എഫ്.ഒ അടക്കമുള്ള ഡിജിറ്റല്‍ സേവനദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശന നിരക്കിനെതിരെയാണ് തിയേറ്ററുകള്‍ അടച്ചിട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

ഇതേവിഷയത്തില്‍ പ്രതിഷേധിച്ച് ജോയന്റ് ആക്ഷന്‍ കമ്മറ്റി ഓഫ് സതേണ്‍ ഫിലിം ഇന്‍ഡസ്ട്രി കഴിഞ്ഞദിവസം മുതല്‍ ദക്ഷിണേന്ത്യയില്‍ പുതിയ സിനിമകളുടെ റിലീസിങ് പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. ഇതിന് അനുഭാവം പ്രകടിപ്പിച്ചാണ് കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

Comments are closed.