DCBOOKS
Malayalam News Literature Website

ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ സാമൂഹിക ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശിപ്പിക്കുന്നു

ഗൗരി ലങ്കേഷിന്റെ തിരഞ്ഞെടുത്ത രാഷ്ട്രീയ സാമൂഹിക ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് The Way I See it: A Gauri Lankesh Reader പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 1 ന് വൈകിട്ട് 6 മണിക്ക് ന്യൂഡല്‍ഹി ഇന്ത്യന്‍ വുമണ്‍ പ്രസ്സ് ക്രോപ്‌സിലാണ് പ്രകാശനചടങ്ങ്. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനായ റാണ അയൂബ്, കോമിക് ആര്‍ട്ടിസ്റ്റ് സഞ്ജയ് രജോറ, ഉമര്‍ ഖാലിദ്, കനയ്യകുമാര്‍ എന്നിവര്‍ പങ്കെക്കും.

എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നി നിലകളിലുള്ള ഗൗരി ലങ്കേഷിന്റെ പരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് അസിം പ്രേംജി യൂണിവേഴ്സ്റ്റിയില്‍ അധ്യാപകനായ ചന്ദന്‍ ഗൗഡയാണ്. പ്രശസ്ത എഴുത്തുകാരനായ സക്കറിയയാണ് അവതാരിക എഴുതിയിരിക്കുന്നത്. കന്നടയിലും ഇംഗ്ലീഷിലും ഗൗരി ലങ്കേഷ് എഴുതിയ ലേഖനങ്ങള്‍, പംക്തികള്‍, വ്യക്തിചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. ഗൗരി ലങ്കേഷിനെക്കുറിച്ച് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന സമഗ്രപുസ്തകമാണ് The Way I See it: A Gauri Lankesh Reader.

ഇന്ത്യയിലെ പ്രശസ്ത പ്രസാധകരായ നവയാനയും ഡി സി ബുക്‌സും സംയുക്തമായാണ് ഈ ലേഖന സമാഹാരം പ്രസിദ്ധപ്പെടുത്തിയത്.

Comments are closed.