DCBOOKS
Malayalam News Literature Website

റസൂല്‍ പൂക്കുട്ടിയുടെ ‘ദി സൗണ്ട് സ്റ്റോറി’ ഓസ്‌കര്‍ മത്സരവിഭാഗത്തില്‍

തൃശൂര്‍ പൂരത്തിന്റെ ശബ്ദവിസ്മയത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ദി സൗണ്ട് സ്റ്റോറി ഓസ്‌കര്‍ പുരസ്കാരത്തിനായുള്ള മത്സരവിഭാഗത്തിലേക്ക്. 91-ാമത് ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 സിനിമകളില്‍ ഒന്ന് സൗണ്ട് സ്റ്റോറിയാണ്. ഈ ബഹുമതി വടക്കുംനാഥന് സമര്‍പ്പിക്കുന്നുവെന്ന് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

മികച്ച ചിത്രത്തിനുള്ള പരിഗണനാപട്ടികയിലേക്കാണ് സൗണ്ട് സ്റ്റോറിയും മത്സരിക്കുന്നത്. ജനുവരി 22നാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിടുക. ഫെബ്രുവരി 24-നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം.

തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാനാഗ്രഹിക്കുന്ന ഒരു സൗണ്ട് എഞ്ചിനീയറായാണ് ചിത്രത്തില്‍ റസ്സൂല്‍ പൂക്കുട്ടിയെത്തുന്നത്. ചിത്രത്തിന് വേണ്ടി ശബ്ദമിശ്രണം ചെയ്തിരിക്കുന്നതും അദ്ദേഹംതന്നെ. കഴിഞ്ഞ തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ എടുത്തതത്. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയയും പ്രസാദ് പ്രഭാകര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Comments are closed.