DCBOOKS
Malayalam News Literature Website

സോളാര്‍കേസുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുമായ നിഷ ജോസിന്റെ പുസ്തകം

ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യ എന്ന നിലയിലുള്ള ആവലാതികളും അന്വേഷണങ്ങളും വിലയിരുത്തലുകളുമൊക്കെ പ്രതിപാദിക്കുന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകം ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി പുസ്തകപ്രകാശനം നിര്‍വ്വഹിക്കും.

സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്ന വിവാദവെളിപ്പെടുത്തലും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. സോളാറിലെയും ബാര്‍ വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ.എം. മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും, കുറച്ചു കഴിയുമ്പോള്‍ അവ കുരച്ചു ക്ഷീണിക്കും. എന്നാല്‍ ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം.

59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ പറഞ്ഞു. 2015ല്‍ ആദ്യ പുസ്തകമായ THE TOILING MANS BU-DGET പുറത്തിറക്കിയിരുന്നു.

Comments are closed.