‘വ്യത്യസ്തയിലേക്കുള്ള വിവിധ വഴികൾ’ ചിത്ര പ്രദർശനം തുടരുന്നു

difference‘വ്യത്യസ്തയിലേക്കുള്ള വിവിധ വഴികൾ’ ചിത്ര പ്രദർശനം കോട്ടയം ഡി സി ബുക്സ് ആർട്ട് ഗാലറിയിൽ നടക്കുന്നു. ഏപ്രിൽ 15 നാണ് പ്രദർശനം ആരംഭിച്ചത്. ഇന്ത്യയിലെ 35 ഓളം കലാകാരന്മാരുടെ മനോഹരമായ സൃഷ്ടികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 60 ൽപ്പരം ചിത്രങ്ങളും , ശില്പങ്ങളും , ഇല്ലസ്ട്രേഷനുകളും പ്രദർശനത്തിന് മാറ്റ് കൂട്ടുന്നു. ചിത്രകാരൻ ബിനോയ് ജനാർദ്ദനൻ ആണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ.

കേരളത്തിന് പുറമെ ഗുജറാത്ത് , ബീഹാർ , ദൽഹി , നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ രാജ്യത്തെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന്റെ ശക്തമായ ചിത്രാവിഷ്കരണമാണ് നടത്തിയിരിക്കുന്നത്. സവി സവർക്കർ , ദീപക് വാങ്കഡെ , രാജു പട്ടേൽ , വത്സൻ കൊല്ലേരി , രാഘുനാഥൻ , സാക്കിർ ഹുസൈൻ , വിവി വിനു , കെ. കെ അംബികാനന്ദൻ , ചിത്ര ഇ ജി, ബിനോയ്‌ ജനാർദ്ദനൻ  തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ ചിത്രകാരന്മാരുടെയും കലാകാരന്മാരുടെയും പ്രതിഭ തെളിയിക്കുന്ന പ്രദർശനമാണിത്. പ്രദർശനം ഏപ്രിൽ 26 ന് അവസാനിക്കും.

Categories: LATEST EVENTS