DCBOOKS
Malayalam News Literature Website

പോയവാരം മലയാളി തേടിയ വായനകള്‍

മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ബോബി ജോസ് കട്ടികാട് രചിച്ച ആത്മീയചിന്തകളുടെ പ്രബോധനസമാഹാരമായ രമണീയം ഈ ജീവിതമാണ് തൊട്ടുപിന്നില്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്നിവയും കഴിഞ്ഞ വാരം വിപണി കീഴടക്കിയ കൃതികളില്‍ ഉള്‍പ്പെടുന്നു.

മാധവിക്കുട്ടിയുടെ  എന്റെ കഥ, എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍, കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, ചെറുകഥാസമാഹാരമായ ഭഗവാന്റെ മരണം, ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്ന് രചിച്ച മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്നീ കൃതികളും ആദ്യ പട്ടികയില്‍ ഇടംപിടിക്കുന്നു.

മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരമായ നഷ്ടപ്പെട്ട നീലാംബരി, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ഹോള്‍ഗര്‍ കേസ്റ്റന്‍ രചിച്ച യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു, പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്നിവയും പോയവാരം ഏറ്റവുമധികം വിറ്റുപോയ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.