DCBOOKS
Malayalam News Literature Website

‘തഥാസ്തു’;സ്വപ്‌നസാക്ഷാത്ക്കാരത്തിന് പിന്നിലെ ഊര്‍ജ്ജതന്ത്രം

‘തഥാസ്തു: നിനയ്ക്കുന്നതു ഭവിക്കട്ടെ’ ജ്ഞാനികളും മുനിവര്യന്മാരും നല്‍കിയിരുന്ന അനുഗ്രഹം. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും ‘Law of Attraction’ എന്ന പേരില്‍ ഒരു ചിന്താധാര ഭാരതത്തിലേക്ക് എത്തിയപ്പോള്‍ നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള തഥാസ്തു നമ്മള്‍ക്കാരും മനസ്സിലാക്കിത്തന്നില്ല.

ഈ ശരിയായ ചിന്താധാരയ്ക്കു പിന്നിലെ ശാസ്ത്രവും അത് പ്രായോഗിക ജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാകുന്നു എന്നതുമാണ് സജീവ് നായരുടെ  തഥാസ്തു പ്രതിപാദിക്കുന്നത്. കഠിനാധ്വാനം കൊണ്ടുമാത്രം ഒരാള്‍ക്ക് വിജയിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടെന്ന് ഈ കൃതിയിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കും. ഭാഗ്യം എന്നത് വിജയിക്കുവാന്‍ വേണ്ടുന്ന ഒരു ഘടകമാണെന്നും അത് ശാസ്ത്രീയമായി സൃഷ്ടിക്കാന്‍ സാധിക്കുന്നതുമാണെന്നുമുള്ള തിരിച്ചറിവും തഥാസ്തു നല്കുന്നു.ഡി.സി ലൈഫ് പ്രസിദ്ധീകരിച്ചിരിക്കുന്ന തഥാസ്തുവിന്റെ കോപ്പികള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

സജീവ് നായര്‍– എം.എസ്.സിയും എം.ബി.എയും പൂര്‍ത്തീകരിച്ച് കോര്‍പ്പറേറ്റ് മേഖലയില്‍ മാനേജ്‌മെന്റ് തലത്തില്‍ സേവനം അനുഷ്ഠിച്ചു.ഡയറക്ട് സെല്ലിങ്ങിലൂടെ ബിസിനസ്സ് രംഗത്ത് കാലെടുത്ത്‌വെച്ചു. വെല്‍നെസ്സ്, ഹോസ്പിറ്റാലിറ്റി, വിവരസാങ്കേതികത,മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് എന്നീ മേഖലകളില്‍ വിജയകരമായ ബിസിനസുകള്‍ പടുത്തുയര്‍ത്തി. പരിവര്‍ത്തന്‍ ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഫൗണ്ടേഷന്‍ എന്ന ലാഭരഹിത സ്ഥാപനത്തിലൂടെ സമൂഹത്തില്‍ സമഗ്രമായ, പുരോഗമനപരമായ പരിവര്‍ത്തനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. മൂല്യാധിഷ്ഠിത ജീവിതം നയിച്ചുകൊണ്ട് മറ്റുള്ളവരുടെ ജീവിതങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുക എന്ന ദൗത്യം സജീവ് നായരെ ഒരു സംരംഭകനേക്കാളും വിജയപരിശീലകനെക്കാളുമുപരി ഒരു മനുഷ്യസ്‌നേഹിയും ജനനായകനുമാക്കുന്നു.

Comments are closed.