DCBOOKS
Malayalam News Literature Website

വായനക്കാരുമായി സംവദിക്കാന്‍ തസ്ലീമ നസ്രിന്‍ ഡിസി ബുക്‌സില്‍

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ തൃശൂര്‍ ഡിസി ബുക്‌സില്‍ എത്തുന്നു. ഏപ്രില്‍ 22 ഞായറാഴ്ച വൈകിട്ട് 5.30ന് തൃശൂര്‍ ശോഭാസിറ്റി മാളിലുള്ള ഡിസി ബുക്‌സ് ശാഖയിലാണ് തസ്ലീമ നസ്രിന്‍ എത്തിച്ചേരുന്നത്. സ്പ്ലിറ്റ് എ ലൈഫ് എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് മൂന്നു ദിവസം കേരള സന്ദര്‍ശനത്തിലൂടെ തസ്ലീമ വായനക്കാരുമായി സംവദിക്കുന്നത്.

കവി ശ്യാംസുധാകര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് പുസ്തക ചര്‍ച്ചയും തസ്ലീമയുമായുള്ള മുഖാമുഖം പരിപാടിയും നടക്കും.

വായനക്കാര്‍ക്ക് എഴുത്തുകാരിയുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Comments are closed.