DCBOOKS
Malayalam News Literature Website

വായനക്കാരുമായി സംവദിക്കാന്‍ തസ്ലീമ നസ്രിന്‍ കേരളത്തിലെത്തുന്നു

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ കേരളത്തിലെത്തുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ്‌ എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് തസ്ലീമ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നത്. 21 ന് കോഴിക്കോടെത്തുന്ന തസ്ലീമ വൈകീട്ട് 5.30 ന് ഹൈലൈറ്റ് മാളിലെ ഡി സി ബുക്‌സില്‍ നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുക്കും. പ്രശസ്ത നോവലിസ്റ്റ് ടി പി രാജീവന്‍ തസ്ലീമയുമായി മുഖാമുഖം നടത്തും.

22 ന് വൈകീട്ട് 5.30 ന് തൃശൂര്‍ ശോഭാസിറ്റിയിലെ ഡി സി ബുക്‌സില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ പങ്കെടുക്കും. കവി ശ്യാംസുധാകര്‍ തസ്ലീമയുമായി മുഖാമുഖം നടത്തും.

23 ന്് വൈകീട്ട് 5.30 ന് സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ ലോകപുസ്തകദിനത്തിന്റെ ഭാഗമായി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ തസ്ലീമ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എന്‍ എസ് മാധവനും തസ്ലീമയും പങ്കെടുക്കുന്ന മുഖാമുഖം നടക്കും.

വായനക്കാര്‍ക്ക് എഴുത്തുകാരിയുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Comments are closed.