എം മുകുന്ദന്‍ മുതല്‍ ബി അരുന്ധതി വരെ പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ച

thalasery-dc
തലശ്ശേരി ഡി സി ബുക്‌ഫെറിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സായാഹ്നത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍ കേരളത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു. ഓഗസ്റ്റ് 22 ന് വൈകിട്ട് 5ന് ഡി സി കറന്റ് ബുക്‌സിലാണ് പരിപാടി.

എം മുകുന്ദന്‍, വീരാന്‍കുട്ടി, സിതാര എസ്, ബി അരുന്ധതി, ലിജീഷ് കുമാര്‍, ലൈല സൈന്‍ എന്നിവരാണ് കേരളം ഇനിയും പറഞ്ഞുതീരാത്ത കഥകളുമായി എത്തുന്നത്.

പരിപാടികള്‍ ഡി സി ബുക്‌സിന്റെ ഫേസ്ബുക്‌പേജില്‍ ലൈവായി കാണാന്‍ ലിങ്കില്‍ ..https://www.facebook.com/dcbooks/ ക്ലിക് ചെയ്യുക

Categories: LATEST EVENTS