അടുത്ത പുസ്തകത്തിന്റെ എഴുത്തു കേരളത്തിലായിരിക്കുമെന്നു തസ്‌ലിമ നസ്രിന്‍

ttതന്റെ അടുത്ത പുസ്തകത്തിന്റെ എഴുത്തു കേരളത്തിലായിരിക്കുമെന്നു പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ തസ്‌ലിമ നസ്രിന്‍. തിരുവനന്തപുരം കഴക്കൂട്ടം ഡി. സി. കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് തസ്‌ലിമ തന്റെ അടുത്ത രചനയെപ്പറ്റി പറഞ്ഞത്. കേരളം  തന്റെ സ്വന്തം നാട് ബംഗ്ലാദേശിന്റെ സ്മരണയുണർത്തി.

 

താൻ ജീവിക്കുകയും കാണുകയും ചെയ്ത നാടുകളിൽ ഏറ്റവും സുന്ദരം കേരളവും ഇവിടുത്തെ സ്നേഹമുള്ള മനുഷ്യരുമാണെന്നും ഒരു പക്ഷേ താൻ ഇനി താമസിക്കുവാൻ തിരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലായിക്കുമെന്നും തന്നെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത ഒരു വായനക്കാരനുള്ള മറുപടിയായി അവർ പറഞ്ഞു2‘ലജ്ജ’ എന്ന പ്രശസ്ത നോവലിനെക്കുറിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കും വിദ്യാര്‍ത്ഥികളോട് തസ്ലിമ നസ്രിന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ചു . ചടങ്ങില്‍ രവി. ഡി. സി ,കോളേജ് ക്യാമ്പസ് ഡയറക്ടര്‍ എസ്. എന്‍. നായര്‍ ,പ്രൊഫസര്‍ ലക്ഷ്മി,എം ബി എ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു .

Categories: GENERAL, LATEST EVENTS