എക്സൈൽ : എ മെമയർ പുസ്തകം തസ്‌ലിമ നസ്‌റിന്‍ പ്രകാശനം പ്രകാശനം ചെയ്തു

 

thaleema-1

എഴുത്തുകളിലെ വിവാദനായിക തസ്‌ലിമ നസ്‌റിന്‍ തിരുവനന്തപുരത്ത്.‘എക്സൈൽ: എ മെമയർ’ എന്ന ആത്മകഥാപരമായ പുതിയ പുസ്തകത്തിന്റെ പ്രചാരണാർത്ഥം തലസ്ഥാനത്തെത്തിയ അവർ പുസ്തക പ്രകാശനവും നടത്തി. സ്റ്റാച്യു ജങ്ഷനിലെ കരിമ്പനാൽ സ്റ്റാച്യു അവന്യുവിലുള്ള ഡി സി ബുക്സ് ക്രോസ് വേഡ് സ്‌റ്റോറിൽ നടന്ന പ്രകാശന ചടങ്ങിൽ സാമൂഹ്യ സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പുസ്തക പ്രേമികളുമായി അവർ സംവാദവും നടത്തി. കേരള യൂണിവേഴ്‌സിറ്റിയിലെ സെന്റർ tsഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ ഡോ. മീന ടി.പിള്ള തസ്‌ലിമ നസ്‌റിനുമായുള്ള സംവാദം നയിച്ചു.

1993-ൽ രചിച്ച ‘ലജ്ജ’ എന്ന നോവലിലൂടെ പ്രശസ്തയായ ബംഗ്ലാദേശ് എഴുത്തുകാരിയും മതേതര മാനവവാദിയും സ്ത്രീസ്വാതന്ത്ര്യ പ്രവർത്തകയുമായ തസ്‌ലിമ നസ്‌റിൻ 2007-ൽ ഇന്ത്യയിലെ തന്റെ ഏഴുമാസക്കാലത്തെ ജീവിതത്തിനിടയിൽ അനുഭവിച്ച സഹനത്തിന്റെയും അതിജീവനത്തിനായി നടത്തിയ സമരങ്ങളുടെയും ഓർമകളാണ് ‘എക്സൈൽ: എ മെമയർ എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം.

Categories: LATEST EVENTS, LITERATURE