DCBOOKS
Malayalam News Literature Website

കോട്ടയത്ത് ചരക്കുതീവണ്ടിയ്ക്ക് തീപിടിച്ചു

കോട്ടയം: കോട്ടയം റെയില്‍പാതയില്‍ ഓടിക്കൊണ്ടിരുന്ന ഇന്ധനം നിറച്ച ചരക്കുതീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ മുട്ടമ്പലം റെയില്‍ ക്രോസിന് സമീപമായിരുന്നു അപകടം. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് പെട്ടെന്ന് തന്നെ തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

ഓടുന്നതിനിടെ ടാങ്കറില്‍ നിന്നും തുളുമ്പിയ ഇന്ധനത്തിന് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി ഇരുമ്പനത്തെ ഐ.ഒ.സി പ്ലാന്റില്‍ നിന്നായിരുന്നു തീവണ്ടിയില്‍ ഇന്ധനം നിറച്ചത്. തീ കെടുത്തി എല്ലാ വിധ പരിശോധനകള്‍ക്കു ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.

Comments are closed.