തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് അഭിമാനനേട്ടം

 

tamilഎട്ടുവര്‍ത്തിനുശേഷം തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് മേല്‍ക്കൈ. കാത്തിനിപ്പിനൊടുവില്‍ 2009 മുതല്‍ 2014 വരെയുള്ള ആറുവര്‍ഷത്തെ പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ നാലുവര്‍ഷവും മലയാളികളായ താരസുന്ദരികള്‍ക്കാണ് മികച്ചനടിക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അമലാ പോള്‍(2010-മൈന), ഇനിയ(2011- ), ലക്ഷ്മി മേനോന്‍(2012), നയന്‍താര(2013-രാജാറാണി), എന്നിവര്‍ക്കാണ് പുരസ്‌കാരം. മലയാളിയല്ലെങ്കിലും മലയാളത്തിന് ഏറെ പ്രിയപ്പെട്ട നടി പദ്മപ്രിയക്കും 2009 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

അല്‍ഫോല്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ അഭിനയത്തിന് നസ്രിയ നസീം പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി. എന്നാല്‍ മലയാളം വിട്ട് തമിഴിലെത്തിയ പൃഥ്വിരാജിന് മികച്ച വില്ലനുള്ള അവാര്‍ഡും ലഭിച്ചും. കാവ്യ തലൈവന്‍ എന്ന ചിത്രിലെ പ്രതിനായക വേഷത്തിനാണ് 2014 മികച്ച വില്ലനുള്ള അവാര്‍ഡ് പൃഥ്വിയെ തേടിയെത്തിയത്.

സംഗീതരംഗത്തും മലയാളിതരംഗമാണുള്ളത്. 2011 ലെ മികച്ച ഗായികയായി ശ്വതാമോഹനെയാണ് തിരഞ്ഞെടുത്തത്. 2014 ലെ മികച്ച ഗായിക ഉത്തരാ ഉണ്ണികൃഷ്ണനുമാണ്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദാണ്. 2010 ലെ മികച്ച ഛായഗ്രാഹകനുള്ള പുരസ്‌കാരം വി മണികണ്ഠനും സന്തോഷ് ശിവനുമാണ്.

Categories: HIGHLIGHTS, MOVIES

Related Articles