സ്വര്‍ഗ്ഗരഥം പ്രകാശിപ്പിക്കുന്നു

mm
ഡിസംബര്‍ 27ന്‌ വൈകിട്ട്‌ 3.30ന്‌ പാലക്കാട്‌ ജില്ലാ ലൈബ്രറി ഹാളില്‍ മേതില്‍ രാജേശ്വരിയുടെ സ്വര്‍ഗ്ഗരഥം കെ വി മോഹന്‍കുമാര്‍ ഐഎഎസ്‌ പ്രകാശിപ്പിക്കും.എം ബി രാജേഷ്‌ എം പി പുസ്‌തകം സ്വീകരിക്കും.

കാര്‍ട്ടൂണിസ്റ്റ്‌ മേതില്‍ വേണുഗോപാല്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടനും എംഎല്‍എയുമായ മുകേഷ്‌, മുണ്ടൂര്‍ സേതുമാധവന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, എഴുത്തുകാരായ കണ്ണന്‍കുട്ടി, ഡോ പാര്‍വ്വതി വാര്യര്‍ എന്നിവര്‍ ആശംസകളറിയിക്കും. മേതില്‍ രാജേശ്വരി മറുപടി പ്രസംഗവും ഡോ മേതില്‍ ദേവിക സ്വാഗതവും പറയും.

സാധാരണ ജീവിതത്തിലെ തീര്‍ത്തും സാധാരണങ്ങളായ മുഹൂര്‍ത്തങ്ങളുടെ ആവിഷ്‌കാരമാണ്‌ മേതില്‍ രാജേശ്വരിയുടെ സ്വര്‍ഗ്ഗരഥം എന്ന കഥാസമാഹാരം.

Categories: LATEST EVENTS