ജീവിതത്തിന്‍റെ കനല്‍ വഴികളിലൂടെ ഒരു ശബ്ദതാരം
On 4 Dec, 2012 At 06:37 AM | Categorized As Literature, Movies

svarabhedhangal by dubbing artist bhagyalakshmi”ഒരിക്കല്‍ ഒരു മഹാനടന്‍ എന്റെ മുഖത്തുനോക്കി പറഞ്ഞു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതാണ് കേരള ഗവണ്മെന്റ് ചെയ്ത ഏറ്റവും വലിയ തെറ്റെന്ന്. വളരെയധികം വേദനയും അദ്ദേഹത്തോട് പുച്ഛവും തോന്നിയ നിമിഷമായിരുന്നു അത്. അന്ന് ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തുനോക്കി ചോദിച്ചു. പ്രോത്സാഹനങ്ങളും പുരസ്‌കാരങ്ങളും നിങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണോ?. അതിന്‍റെ ഫലമായി പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ സിനിമകളില്‍ എനിക്ക് ശബ്ദം കൊടുക്കേണ്ടി വന്നിട്ടില്ല. അതില്‍ എനിക്ക് യാതൊരു വിഷമവുമില്ല”
SWARABHEDHANGAL Bookകയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതത്തിന്‍റെ കനല്‍ വഴികളിലൂടെ സഞ്ചരിച്ച കഥ തുടരുകയാണ് മലയാള നായികയുടെ സ്വരമായി മാറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡി സി ബുക്‌സ് പുറത്തിറക്കിയ സ്വരഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് സിനിമയുടെ പാതയില്‍ തനിക്ക് നേരിടേണ്ടി വന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അവര്‍ വിവരിക്കുന്നത്. അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുമ്പോള്‍ തന്നെ അവഹേളിച്ച വ്യക്തികളുടെ പേരു വെളിപ്പെടുത്താതെ വരികള്‍ക്കിടയില്‍ എല്ലാം ഒളിപ്പിച്ച് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ അസാധാരണമായ രചനാ വൈഭവം സ്വരഭേദങ്ങള്‍ക്ക് ചാരുതയേറ്റുന്നു.
ഏറ്റവും വ്യക്തിപരമായ കാര്യങ്ങളായ വിവാഹവും വിവാഹമോചനവും നാല്പതാം വയസിലെ നഷ്ട പ്രണയവുമെല്ലാം വായനക്കാര്‍ക്കു മുമ്പില്‍ തുറന്നു വെക്കുന്നുണ്ട് ഭാഗ്യലക്ഷ്മി. അനാഥാലയത്തില്‍ ചിലവിട്ട ബാല്യവും അരക്ഷിതമായ കൗമാരവും കലഹം നിറഞ്ഞ ദാമ്പത്യവും വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ഭാഗ്യലക്ഷ്മിക്കു കഴിയുന്നു. THILAKANമുന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമ നിര്‍മ്മിച്ച് കടക്കെണിയിലായതും ആത്മഹത്യയ്ക്ക് ശ്രമിച്ചതുമെല്ലാം തുറന്നു പറയുന്ന പറയുന്ന ഭാഗ്യലക്ഷ്മി തെല്ലഭിമാനത്തോടെ തന്നെ, തന്നിലെ കലാകാരിയെ അംഗീകരിച്ച് തന്റെ സിനിമയ്ക്കു വേണ്ടി പ്രതിഫലം വാങ്ങാതെ അഭിനയിച്ച് ശബ്ദം നല്‍കി മടങ്ങിയ തിലകന്‍റെ നല്ല മനസിനെയും വാഴ്ത്തുന്നു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ അപമാനിച്ച പത്മപ്രിയയ്ക്കെതിരെ പോരാടിയത് എങ്ങനെ എന്നു വിവരിക്കുന്ന ഭാഗത്തിന്റെ തലക്കെട്ട് അപ്രിയ പത്മപ്രിയ എന്നു നല്‍കാന്‍ അവര്‍ മടിച്ചിട്ടില്ല. നടിമാര്‍ ഡബ്ബിംഗ് തിയേറ്ററില്‍ വരാറില്ലാത്തതിനെയും ആരാണ് ഡബ്ബ് ചെയ്തത് എന്ന് അന്വേഷിക്കാത്തതിനെയും വിമര്‍ശിക്കുന്ന അവര്‍ ആ ഉത്തരവാദിത്വം കാണിച്ച ഒരേയൊരു നടി ഉര്‍വശിയാണെന്ന് urvasiവെളിപ്പെടുത്തുന്നു. ഒരു പ്രത്യേക രീതിയില്‍ ചുണ്ടനക്കിയാണ് താന്‍ സംസാരിക്കുന്നതെന്നും അതെങ്ങനെയാണെന്നും ഉര്‍വശി പഠിപ്പിച്ച കാര്യം ഭാഗ്യലക്ഷ്മി ഓര്‍മ്മിക്കുന്നു.
നിങ്ങള്‍ ഡബ്ബ് ചെയ്യുന്ന നടിക്ക് അവാര്‍ഡ് കിട്ടുമെന്നു കേട്ടിട്ടുണ്ടെന്നും തന്‍റെ ഒരു സിനിമക്ക് ഡബ്ബ് ചെയ്യണമെന്നും പറഞ്ഞ സംഗീത എന്ന നടി ചിന്താവിഷ്ടയായ ശ്യാമളയിലൂടെ അവാര്‍ഡ് നേടിക്കഴിഞ്ഞ് തന്നെ വീണ്ടും കണ്ടുമുട്ടിയപ്പോളേക്കും മറന്നുപോയ കാര്യവും ഭാഗ്യലക്ഷ്മി സ്വരഭേദങ്ങളില്‍ വിവരിക്കുന്നു. ഡബ്ബിംഗ് എന്ന കലയെക്കുറിച്ച് സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും സ്വരഭേദങ്ങളിലൂടെ അവര്‍ക്ക് സാധിക്കുന്നു.
മലയാള സിനിമ കടന്നുപോന്ന വഴിത്താരകളില്‍ ചിലത് സ്വരഭേദങ്ങളില്‍ മിഴിവോടെ തെളിയുന്നുണ്ട്. ആദ്യചിത്രമായ തിരനോട്ടത്തിലെ നായികാ കഥാപാത്രത്തിന്റെ ശബ്ദം തിരഞ്ഞ് പ്രിയദര്‍ശനും മോഹന്‍ലാലും വീട്ടുമുറ്റത്തെത്തിയ കഥ ഭാഗ്യലക്ഷ്മി പറയുമ്പോള്‍, ഡബ്ബിംഗ് എന്ന കല അഭ്യസിച്ചെടുക്കാനുള്ള mohanlalലാലിന്റെ പരിശ്രമങ്ങളും വെളിവാകുന്നു. പ്രതിഭകള്‍ ഉണ്ടാകുന്നത് യാദൃച്ഛികമായല്ല എന്ന സൂചന ഈ സംഭവത്തിലൂടെ നല്‍കുന്ന ഭാഗ്യലക്ഷ്മി ഒരു തരത്തില്‍ തിരനോട്ടം തന്റെയും തിരനോട്ടമായിരുന്നെന്ന് വ്യക്തമാക്കുന്നു. ആദ്യമായി ഒരു നായികയ്ക്ക് അവര്‍ ശബ്ദം നല്‍കിയത് ആ ചിത്രത്തിനായിരുന്നു. സിനിമയിലെ പല ബഹുമുഖ പ്രതിഭകളുടെയും ആദ്യകാലം ഇതള്‍ വിരിയുന്ന സ്വരഭേദങ്ങള്‍ അതുകൊണ്ടുതന്നെ ഭാഗ്യലക്ഷ്മിയുടെ മാത്രം കഥയല്ലാതാവുന്നു.

 

Related Posts:

Displaying 1 Comments
Have Your Say
  1. ഡബ്ബിംഗ് എന്ന കല അത്ര എളുപ്പം വഴങ്ങുന്ന ഒന്നാണെന്നു തോന്നുന്നില്ല. അഭിനയിച്ചവര്‍ തന്നെ ശബ്ദം നല്‍കുന്നതു പോലെയല്ല അത്. അഭിനയിച്ചവര്‍ക്ക് ഡബ്ബിംഗ് സമയത്തും സന്ദര്‍ഭാനുസൃതമായ ഫീല്‍ ഉള്‍ക്കൊണ്ട് ചെയ്യാന്‍ സാധിക്കും, അതിന്റെ സാങ്കേതികത അല്പമൊന്നറിഞ്ഞാല്‍ മാത്രം മതി. എന്നാല്‍ മറ്റൊരാളിനു വേണ്ടി ശബ്ദം കൊടുക്കുക, മാത്രമല്ല ആ കഥാപാത്രത്തിന്റെ വികാരപരവും സാന്ദര്‍ഭികവുമായ ചുറ്റുപാടിനെ ഉള്‍ക്കൊണ്ട് നടിയോടും, കഥാപാത്രത്തോടും ഒരേപോലെ നീതി പുലര്‍ത്തി സ്വന്തം സ്വരത്തെ മറ്റൊരു കണ്ഠത്തില്‍ പ്രതിഷ്ഠിക്കുക, സ്വയം മറഞ്ഞു നില്‍ക്കുക… അത്ര എളുപ്പമല്ല അത്…

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 2 = 10