ലോക ക്ലാസിക് കഥകളെക്കുറിച്ച് സുസ്‌മേഷ് ചന്ദ്രോത്ത്

susmesh‘ഞാന്‍ വിശ്വസിക്കുന്നത് കുട്ടികള്‍ വായിച്ചിരിക്കേണ്ടതു മുഴുവന്‍ കഥകള്‍തന്നെയാണ്. ലോകത്തിന്റെ ഏതുഭാഷകളിലുമുണ്ടായിട്ടുള്ള സമാഹരണങ്ങള്‍ തേടിപ്പിടിച്ച് കുട്ടികള്‍ വായിച്ചിരിക്കേണ്ടത് അവരുടെ പാഠ്യപദ്ധതിയുടെയും പഠനപ്രക്രിയയുടെയും വികാസത്തിനുകൂടി ഏറ്റവും അത്യാവിശ്യമാണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളകഥയുടെ ക്രാഫ്റ്റും അതിന്റെ ഘടനയും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുള്ളത് എനിക്ക് മുന്നേനടന്നിട്ടുള്ള എഴുത്തുകാരെപ്പോലെതന്നെ വിദേശത്തുനിന്നും വന്നിട്ടുള്ള എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകളാണ്.

അവരുകൊണ്ടുവന്നിട്ടുള്ള സമ്പ്രദായങ്ങളും ഭാഷയുടെ പ്രത്യേകതയും കഥാപാത്രങ്ങളുടെ മൗലീകതയും എല്ലാം ആവാഹിച്ചാട്ടാണ് ഞാനുള്‍പ്പടയുള്ള എഴുത്തുകാര്‍ സ്വന്തം ഭാഷയില്‍ കൃതികളെഴുതാന്‍ ശ്രമിച്ചിട്ടുള്ളത്. ചെക്കോവ്, ഒ ഹെന്റ്‌റി, മാര്‍ക്വേസ്, എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ഹുവാന്‍ റൂഫ് അങ്ങനെ ലോകത്തെവിടെയുമുള്ള, മഹാരഥന്‍മാരായ ഒരുപിടി എഴുത്തുകാരെ പരിചയപ്പെടാനുള്ള അവസരമായിട്ടാണ് ഞാന്‍ ഈ പുസ്തകത്തെ കാണുന്നത്.”- സുസ്‌മേഷ് ചന്ദ്രോത്ത്

ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകളെ പരിഭാഷപ്പെടുത്തുന്ന ലോക ക്ലാസിക് കഥകള്‍ എന്ന പുസ്‌കത്തെകുറിച്ചുള്ള സുസ്‌മേഷ് ചന്ദ്രോത്തിന്റെ വാക്കുകളാണിത്. മലയാള ചെറുകഥാസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ..പുതിയകാലത്തിന്റെ എഴുത്തുകാരില്‍ പ്രധാനിയാണ് സുസ്‌മേഷ്. കഥകളെയും വിവര്‍ത്തനകഥകളെയും പരിചയപ്പെട്ടവര്‍ക്കും വായനതുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ആവേശം പകരുന്ന വാക്കുകളാണിദ്ദേഹത്തിന്റേത്. കാരണം ലോകം കണ്ടില്‍വച്ചേറ്റം പ്രസിദ്ധരായ എഴുത്തുകാര്‍ ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ഒ ഹെന്ററി, ഗോഗോള്‍, വിക്ടര്‍ യൂഗോ, കാഫ്‌കെ തുടങ്ങിയ നിരവധി കഥാകാരന്‍മാരുടെ കൃതികളാണ് പരിഭാഷപ്പെടുത്തി മലയാളത്തിന്റെ സ്വന്തമാക്കുന്നത്. എംടി യുള്‍പ്പടെയുള്ള മഹാരഥന്‍മാരാണ് ഇവരുടെ കഥകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ലോക ക്ലാസിക് കഥകള്‍  തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്.

ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍ ീി onlinestore.dcbooks.comലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9947055000, 984633336..