DCBOOKS
Malayalam News Literature Website

ആരാധകരെ ആവേശത്തിലാഴ്ത്തി സൂര്യയുടെ എന്‍ജികെ ടീസര്‍

സൂര്യ നായകനാകുന്ന പുതിയ ചിത്രം എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി. നന്ദഗോപാല്‍ കുമാരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ തമിഴകത്തിന് സമ്മാനിച്ച സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ് ഡയലോഗുകളും രംഗങ്ങളും ചിത്രത്തിലുണ്ട്. സായ് പല്ലവി, രാകുല്‍ പ്രീത് എന്നിവരാണ്  നായികമാര്‍.

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ പ്രഭുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ഏപ്രില്‍ പത്തിന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.