DCBOOKS
Malayalam News Literature Website

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു

വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക്കൂടി തടഞ്ഞു. അതേസമയം, സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായിരുന്നു.

സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്നാണ് കേസ്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. മുമ്പ് അമലാ പോളും ഫഗദ് ഫാസിലും ഇതേകേസില്‍പ്പെട്ടിരുന്നു.

Comments are closed.