DCBOOKS
Malayalam News Literature Website

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടുമെത്തുന്നു

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്‌ഗോപി തിരിച്ചുവരവിനൊരുങ്ങുന്നു. സുരേഷ് ഗോപിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ലേലം. ഇതിലെ കേന്ദ്രകഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചിയെ മലയാളിപ്രേക്ഷകര്‍ അത്രപെട്ടന്നൊന്നും മറന്നുപോകില്ല. അത്രയ്ക്ക് സ്വാധീനംചെലുത്തിയ സിനിമയായിരുന്നു ലേലം. ചിത്രത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയും അപ്പന്‍ ആനക്കാട്ടില്‍ ഈപ്പച്ചനുമായി സുരേഷ് ഗോപിയും സോമനും ജീവിക്കുക തന്നെയായിരുന്നു. ഇരുവരുടെയും തീപ്പൊരി ഡയലോഗുകള്‍ മുഴുവന്‍ പ്രേക്ഷകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്. 1997 ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന് മലയാളികള്‍ക്കിടയിലുണ്ടാക്കിയ ഓളം തിരിച്ചുപിടിക്കാനൊരുങ്ങി ലേലത്തിന്റെ രണ്ടാംഭാഗവുമായി രംഗത്തിറങ്ങുന്നത് രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കരാണ്.

നിതിനാണ് ലേലം 2 സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കരുടേത് തന്നെയാണ് തിരക്കഥ. എംപി സ്ഥാനമേറ്റെടുത്ത ശേഷം സിനിമകളില്‍ സജീവമല്ലാത്ത സുരേഷ്‌ഗോപി ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ. ലേലം രണ്ടാം ഭാഗം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ തിരകഥ പൂര്‍ത്തിയായിട്ടില്ലെന്നും അതിനു ശേഷം മാത്രമേ മറ്റു അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് തീരുമാനിക്കൂവെന്നും നിതിന്‍ പറഞ്ഞു. മമ്മുട്ടിയുടെ കസബയാണ് നിതിന്‍ രഞ്ജിപണിക്കരുടെ ആദ്യ സിനിമ.

 

Comments are closed.