DCBOOKS
Malayalam News Literature Website

മാസ് എന്റര്‍ടെയ്നറാകാന്‍ അജിത്തിന്റെ വിശ്വാസം; ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

തമിഴ് സൂപ്പര്‍താരം അജിത് നായകനായെത്തുന്ന വിശ്വാസത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന നാലാമത് ചിത്രമാണിത്. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളുമായാണ് ട്രെയിലറിന്റെ മുഖ്യാകര്‍ഷണം.പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 12 മില്യണ്‍ ആളുകളാണ് ട്രെയിലര്‍ കണ്ടുകഴിഞ്ഞത്.

ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് തല അജിത് എത്തുന്നത്. ഒരു ആക്ഷന്‍ പാക്ക്ഡ് ഫാമിലി ചിത്രമാണ് വിശ്വാസം എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ജഗപതി ബാബു, ബേബി അനിഘ, യോഗി ബാബു, റോബോ ശങ്കര്‍, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഡി. ഇമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.അടുത്തമാസം പത്തിന് പൊങ്കല്‍ റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.